സബ്സിഡി നിരക്കിൽ പാചകവാത സിലിണ്ടർ (എൽപിജി) കിട്ടാൻ ആധാർ അധിഷ്ഠിത ബയോമെട്രിക് സ്ഥിരീകരണം നിർബന്ധമാക്കി കേന്ദ്ര സർക്കാർ.
ബയോമെട്രിക് സ്ഥിരീകരണം നടത്തിയവർക്ക് മാത്രമേ ഒക്ടോബർ ഒന്ന് മുതൽ സബ്‌സിഡി സിലിണ്ടർ വിതരണം ചെയ്യുവെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു.
ഇല്ലെങ്കിൽ വിപണി വിലയിലാകും പാചക വാതക സിലിണ്ടർ ലഭിക്കുക. അത്തരം ഉപഭോക്താക്കൾക്ക് 14.2 കിലോ സിലിണ്ടറും നൽകില്ല. ഓൺലൈനായും ഗ്യാസ് ഏജൻസി വഴിയും മൊബൈൽ ആപ്പ് മുഖേനയും ബയോമെട്രിക് സ്ഥിരീകരണം നടത്താം.
Post a Comment