കണ്ണൂര്‍ സെൻട്രല്‍ ജയിലില്‍ ജയില്‍ ഉദ്യോഗസ്ഥനെ ആക്രമിച്ചെന്ന് ആരോപണം; മൂന്ന് തടവുകാര്‍ക്കെതിരേ കേസ്


കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലില്‍ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന അസിസ്റ്റന്‍റ് പ്രിസണ്‍ ഓഫീസറെ ആക്രമിച്ചെന്ന് ആരോപിച്ച്‌ മൂന്ന് തടവുകാർക്കെതിരേ പൊലീസ് കേസെടുത്തു.
സെപ്റ്റംബർ 22ന് വൈകിട്ട് അഞ്ചോടെ ജയിലിലെ പത്താം നമ്പർ ബ്ലോക്കിലാണ് സംഭവം.
തടവുകാരായ വിഷ്ണു, ആദർശ് ചന്ദ്രശേഖർ, ബ്രഹ്മജിത്ത് എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഉദ്യോഗസ്ഥനും വിഷ്ണുവും തമ്മിലുണ്ടായ തർക്കത്തെ തുടർന്നായിരുന്നു ആക്രമണം. അസിസ്റ്റന്‍റ് പ്രിസണ്‍ ഓഫീസർ സായിദ് അലി അജ്‌സല്‍ നല്‍കിയ നിർദേശങ്ങള്‍ അനുസരിക്കാൻ വിഷ്ണു വിസമ്മതിക്കുകയും ഉദ്യോഗസ്ഥനെ വാക്കാല്‍ അധിക്ഷേപിക്കുകയും ചെയ്തു. തുടർന്ന് കഴുത്തില്‍ പിടിച്ച്‌ ആക്രമിച്ച ഇയാള്‍ ഉദ്യോഗസ്ഥനെ നിലത്തേക്ക് തള്ളിയശേഷം ചവിട്ടുകയും ചെയ്തു.

Post a Comment

Previous Post Next Post