കണ്ണൂർ: ശ്രീനാരായണ ഗുരു സമാധി ദിനമായ ഇന്ന് (സെപ്റ്റംബർ 21, തിങ്കളാഴ്ച) സംസ്ഥാനത്തെ ബാങ്കുകൾക്കും റേഷൻ കടകൾക്കും അവധി പ്രഖ്യാപിച്ചു.
നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരമാണ് ബാങ്കുകൾക്ക് അവധി അനുവദിച്ചിരിക്കുന്നത്. അതിനാൽ ബാങ്ക് ശാഖകളിൽ നേരിട്ടുള്ള പണമിടപാടുകളോ മറ്റ് ബാങ്കിംഗ് സേവനങ്ങളോ ലഭ്യമാകില്ല. പൊതുജനങ്ങൾ ഇത് മുൻകൂട്ടി കണ്ട് ഇടപാടുകൾ ക്രമീകരിക്കണമെന്ന് അധികൃതർ അറിയിച്ചു. അതേസമയം, എ.ടി.എം (ATM), യു.പി.ഐ (UPI), ഓൺലൈൻ നെറ്റ് ബാങ്കിംഗ് തുടങ്ങിയ ഡിജിറ്റൽ ഇടപാടുകൾ തടസ്സമില്ലാതെ തുടരും.
ഗുരു സമാധി പ്രമാണിച്ച് സംസ്ഥാനത്തെ റേഷൻ കടകൾക്കും ഇന്ന് സമ്പൂർണ്ണ അവധിയായിരിക്കും. നാളെ മുതൽ സ്ഥാപനങ്ങൾ പതിവുപോലെ പ്രവർത്തിക്കും

Post a Comment