ആലക്കോട്: ദേശീയ തലത്തിലേക്ക് മലയോരത്തുനിന്നും നാല് മിടുക്കർ. മഹാരാഷ്ട്രയിൽ നടക്കുന്ന അഖിലേന്ത്യാ സബ്‌ജൂനിയർ സോഫ്റ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കാൻ ആലക്കോട് എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂളിലെ നാല് വിദ്യാർത്ഥികൾ യോഗ്യത നേടി.
അഭിറാം മനീഷ്, എസ്. നിരഞ്ജൻ, ടി.എസ്. ഹരിനന്ദ്, കെ.ബി. ശ്രീനന്ദന എന്നിവരാണ് കേരള ടീമിൽ ഇടംപിടിച്ചവർ. ഇരിട്ടിയിൽ നടന്ന സംസ്ഥാനതല മത്സരങ്ങളിൽ പുറത്തെടുത്ത ഉജ്ജ്വല പ്രകടനമാണ് ഇവരെ ദേശീയ ടീമിലേക്ക് എത്തിച്ചത്. സംസ്ഥാന ചാമ്പ്യൻഷിപ്പിലെ മികച്ച താരമായി അഭിറാം മനീഷ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തിന് പുറമെ കായിക അധ്യാപകനും പരിശീലകനുമായ കെ.വി. സുധീർകുമാറിന്റെ മികച്ച പിന്തുണയും മാർഗനിർദേശവുമാണ് ഈ നേട്ടത്തിന് പിന്നിൽ. ദേശീയ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയ ഈ യുവതാരങ്ങൾ നാട്ടുകാർക്കും സ്‌കൂളിനും വലിയ അഭിമാനമായി മാറിയിരിക്കുകയാണ്.

Post a Comment