ആലക്കോട്: വാടകവീട്ടിൽ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്ന മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി. ചെറിയ അരീക്കാമല കുനിയൻപുഴ സ്വദേശിയായ മൂത്തോടത്ത് കൃഷ്ണൻ (54) ആണ് മരിച്ചത്. ജോലിയുടെ ഭാഗമായി ചീക്കാട് മാങ്ങാക്കവലയ്ക്ക് സമീപമുള്ള വീട്ടിൽ കഴിഞ്ഞുവരികയായിരുന്നു കൂലിത്തൊഴിലാളിയായ കൃഷ്ണൻ.
രാവിലെ ഭാര്യ ശോഭന പലതവണ ഫോണിൽ വിളിച്ചെങ്കിലും കൃഷ്ണൻ എടുത്തിരുന്നില്ല. തുടർന്ന് 11 മണിയോടെ ബന്ധുക്കളുമായി ചീക്കാട്ടെ വീട്ടിലെത്തിയപ്പോഴാണ് കൃഷ്ണനെ അബോധാവസ്ഥയിൽ കിടക്കുന്നതായി കണ്ടത്. ഉടൻതന്നെ ആലക്കോട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു. ആലക്കോട് എസ്.ഐ രമേശൻ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ഭാര്യ: ശോഭന (രയരോം മൂന്നാംകുന്ന്).

Post a Comment