തിയേറ്ററുകളിലെ ലഘുഭക്ഷണങ്ങളുടെ അമിതവിലയ്‌ക്കെതിരെയുള്ള സർക്കാർ നടപടിക്കെതിരെ തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് രംഗത്ത്.തങ്ങളെ മാത്രം ലക്ഷ്യമിട്ട് പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ വൻകിട മള്‍ട്ടിപ്ലക്സുകളെ ഒഴിവാക്കുകയാണെന്നും, തിയേറ്ററുകളില്‍ 99 രൂപയ്ക്ക് പോപ്കോണ്‍ നല്‍കാമെന്ന് ഫിയോക് തീരുമാനിച്ചിട്ടില്ലെന്നും എക്സിക്യൂട്ടീവ് അംഗം സുരേഷ് ഷേണായ് വ്യക്തമാക്കി. തിയേറ്ററുകളിലെ ഭക്ഷണവില നിയന്ത്രിക്കാൻ അസോസിയേഷന് അധികാരമില്ലെന്നും, പലയിടത്തും ഇവയുടെ നടത്തിപ്പ് മൂന്നാം കക്ഷികള്‍ക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, തിയേറ്ററുകളിലെ ഭക്ഷണവില കൊള്ളയ്ക്കെതിരെ കർശന നടപടിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോവുകയാണ്. അമിതവില ഈടാക്കിയതുമായി ബന്ധപ്പെട്ട് കണ്ടെത്തിയ 9 കേസുകള്‍ ഉടൻ ഉപഭോക്തൃ കോടതികളില്‍ എത്തും. ഇതിനായി ജില്ലാ സപ്ലൈ ഓഫീസർമാർക്ക് സർക്കാർ അനുമതി നല്‍കിയിട്ടുണ്ട്. പോപ്കോണിന് 500-600 രൂപ ഈടാക്കുകയും വില കുറയ്ക്കാൻ തയ്യാറാകാതിരിക്കുകയും ചെയ്താല്‍ കർശന നിയമനടപടി ഉണ്ടാകുമെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് വ്യക്തമാക്കി.
Post a Comment