സംസ്ഥാനത്ത് ചൂട് പൊള്ളും; നാളെ താപനില 4 ഡിഗ്രി വരെ ഉയർന്നേക്കാം, ജാഗ്രതാ നിർദേശം




കണ്ണൂർ:സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ചൂട് ക്രമാതീതമായി ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ വിവിധ പ്രദേശങ്ങളിൽ അന്തരീക്ഷ താപനില സാധാരണയേക്കാൾ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്നാണ് റിപ്പോർട്ട്. ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

പകൽ സമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും നിർജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കണമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ എന്നിവർ പ്രത്യേക ശ്രദ്ധ പുലർത്തണം. സൂര്യാഘാതം, സൂര്യാതപം തുടങ്ങിയവ തടയാൻ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്.

Post a Comment

Previous Post Next Post