സെപ്റ്റംബര്‍ 28 മുതല്‍ ബാങ്ക് പണിമുടക്ക്; അഞ്ച് ദിവസം പണമിടപാട് നടക്കില്ല, ശ്രദ്ധിക്കാം


രാജ്യത്തെ ബാങ്ക് ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്. ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ സെപ്റ്റംബര്‍ 28 മുതല്‍ രാജ്യവ്യാപകമായി പണിമുടക്കും.അഞ്ച് ദിവസത്തെ പ്രവൃത്തി ദിനങ്ങള്‍ നടപ്പാക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഈ ദിവസങ്ങളില്‍ ബാങ്ക് ഇടപാടുകള്‍ നടക്കില്ലെന്ന് ഉപഭോക്താക്കള്‍ക്ക് സംഘടന മുന്നറിയിപ്പ് നല്‍കുന്നു.
ബാങ്കുകള്‍ പണിമുടക്കുന്നു
സെപ്റ്റംബര്‍ 28, 29, 30 തീയതികളിലാണ് പണിമുടക്ക്. അഞ്ച് ദിവസത്തെ ബാങ്കിങ് പ്രവൃത്തി ദിനങ്ങള്‍ നടപ്പാക്കണമെന്നതാണ് യൂണിയനുകളുടെ പ്രധാന ആവശ്യം. പെന്‍ഷന്‍ ആനുകൂല്യങ്ങളിലെ പരിഷ്‌കരണം, പെന്‍ഷന്‍കാര്‍ക്ക് ക്ഷാമബത്ത കണക്കാക്കുന്നതില്‍ ഏകീകൃത രീതി, ദേശീയ പെന്‍ഷന്‍ സംവിധാനത്തിന് കീഴിലുള്ള ജീവനക്കാര്‍ക്ക് പഴയ പെന്‍ഷന്‍ പദ്ധതിയിലേക്ക് മാറാനുള്ള അവസരം തുടങ്ങിയ ആവശ്യങ്ങളും സംഘടനകള്‍ മുന്നോട്ടുവെക്കുന്നു.

Post a Comment

Previous Post Next Post