'ഇനി അവര്‍ ഒന്നല്ല'; 25 മണിക്കൂര്‍ നീണ്ട സങ്കീര്‍ണ ശസ്ത്രക്രിയ; തല ഒട്ടിച്ചേര്‍ന്ന സയാമീസ് ഇരട്ടകളെ വിജയകരമായി വേര്‍പെടുത്തി


ന്യുയോർക്ക്: 25 മണിക്കൂർ നീണ്ട സങ്കീർണ ശസ്ത്രക്രിയയ്ക്കൊടുവില്‍ തല ഒട്ടിച്ചേർന്ന നിലയില്‍ ജനിച്ച സയാമീസ് ഇരട്ടകളെ വിജയകരമായി വേർപെടുത്തി.ഇത്യോപ്യയില്‍ നിന്നുള്ള രണ്ടുവയസ്സുകാരികളായ ഹിയാബിനെയും വുഹ്ബ്തൊയെയുമാണ് അമേരിക്കയിലെ എസ്‌എസ്‌എം ഹെല്‍ത്ത് കാർഡിനല്‍ ഗ്ലെന്നണ്‍ ചില്‍ഡ്രൻസ് ഹോസ്പിറ്റലിലെ ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ വേർപെടുത്തിയത്.
ക്രാനിയോപാഗസ് എന്ന അപൂർവ അവസ്ഥയിലാണ് കുട്ടികള്‍ ജനിച്ചത്. തലകള്‍ പരസ്പരം ഒട്ടിച്ചേർന്ന നിലയിലായിരുന്ന ഇരട്ടകള്‍ക്ക് മാസങ്ങള്‍ നീണ്ട ചികിത്സയുടെയും ശസ്ത്രക്രിയകളുടെയും പരമ്പരയ്ക്കുശേഷമാണ് അന്തിമ ശസ്ത്രക്രിയ നടത്തിയത്. 2026 ഫെബ്രുവരിയില്‍ നടന്ന അവസാന ശസ്ത്രക്രിയയ്ക്ക് മുമ്പ് ആറ് സങ്കീർണ ശസ്ത്രക്രിയകള്‍ കൂടി നടത്തിയിരുന്നു. ശസ്ത്രക്രിയ വിജയകരമായ വിവരം സെപ്റ്റംബർ 16-നാണ് ആശുപത്രി അധികൃതർ പുറത്തുവിട്ടത്.

Post a Comment

Previous Post Next Post