സൗദി അറേബ്യൻ ബജറ്റ് വിമാനക്കമ്പനിയായ ഫ്ലൈനാസ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ പ്രവർത്തനം തുടങ്ങുന്നു.
സെപ്റ്റംബർ രണ്ടുമുതല്‍ കൊച്ചിയില്‍നിന്ന് റിയാദിലേക്കും തിരിച്ചുമാണ് നേരിട്ടുള്ള സർവീസ് ആരംഭിക്കുന്നത്.
ബുധൻ, വെള്ളി, ഞായർ ദിവസങ്ങളില്‍ ആഴ്ചയില്‍ മൂന്ന് സർവീസുകളാണ് ഫ്ലൈനാസ് നടത്തുക. 174 സീറ്റുകളുള്ള എയർബസ് A320 വിമാനമാണ് സർവീസിനെത്തുന്നത്. കൊച്ചിയില്‍നിന്ന് റിയാദിലേക്കുള്ള വിമാനം രാവിലെ 8.50ന് പുറപ്പെടും. റിയാദില്‍നിന്നുള്ള മടക്കവിമാനം രാവിലെ 8.05ന് കൊച്ചിയിലെത്തും.
നിലവില്‍ എയർ ഇന്ത്യ എക്സ്പ്രസ്, ആകാശ എയർ, സൗദിയ എന്നീ വിമാനക്കമ്പനികള്‍ സിയാലില്‍ നിന്ന് സൗദിയിലെ ജിദ്ദ, റിയാദ്, ദമാം എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള സർവീസുകള്‍ നടത്തുന്നുണ്ട്.
Post a Comment