കള്ളന്മാരേ ബന്നോളി, ചേച്ചി കറക്‌ട് സ്പോട്ടടക്കം കാണിച്ചുതന്നിട്ടുണ്ട്. പൂജാമുറിയില്‍ സൂക്ഷിച്ചുവച്ച സ്വര്‍ണവും പണവും കണ്ടെന്റാക്കി!! പ്രശസ്ത യൂട്യൂബറുടെ വീട്ടില്‍ മോഷണം, പിൻവാതില്‍ തകര്‍ത്ത് അകത്തുകടന്ന് 118 പവൻ സ്വര്‍ണവും പണവും മോഷണം പോയി


തിരുവനന്തപുരം: വീട്ടില്‍ സൂക്ഷിച്ചിരുന്ന പണവും സ്വർണവും കാണിച്ചുള്ള വീഡിയോ സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ചതിന് പിന്നാലെ പ്രശസ്ത യൂട്യൂബറുടെ വീട്ടില്‍ മോഷണം.
വീട് കുത്തിത്തുറന്നാണ് 118 പവൻ സ്വർണവും പണവും കവർന്നത്. കന്യാകുമാരിയിലെ നാഗർകോവിലിനടുത്താണ് സംഭവം നടന്നത്.
നാഗർകോവിലിനുസമീപം തമ്മട്ടുകോണത്ത് വിഐപി ഗാർഡനില്‍ താമസക്കാരനായ പ്രശസ്ത യൂട്യൂബർ ദമ്പതിമാരായ വിനോദ് കുമാറിന്റെയും മധുമിതയുടെയും വീട്ടിലാണ് മോഷണം നടന്നത്. മധുമിത കഴിഞ്ഞദിവസം പൂജാമുറിയില്‍ വച്ചിട്ടുള്ള തങ്ങളുടെ സമ്പത്ത് പ്രദർശിപ്പിച്ചുകൊണ്ടുള്ള ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
ഇതിനു പിന്നാലെയാണ് വീട്ടില്‍ കവർച്ച നടന്നത്. സിസിടിവികള്‍ ഉള്‍പ്പെടെ സ്ഥാപിച്ചിട്ടുള്ള, അതീവ സുരക്ഷാ മേഖലയില്‍ താമസിക്കുന്ന ഇവരുടെ വീടിന്റെ പിൻവാതില്‍ തകർത്താണ് മോഷ്ടാക്കള്‍ വീട്ടിനുള്ളില്‍ പ്രവേശിച്ചത്. 118 പവൻ സ്വർണഭരണങ്ങളും പണവും നഷ്ടപ്പെട്ടതായാണ് വിവരം. തുടർന്ന് രാജഗമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവിയും, ഫോണ്‍കോളുകളും ഉള്‍പ്പെടെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post