ഓണം അവധി: താമരശ്ശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം; പാര്‍ക്കിങ്ങിനും കൂട്ടംകൂടലിനും വിലക്ക്


കോഴിക്കോട്: ഓണം അവധിയോടനുബന്ധിച്ച്‌ ഗതാഗതക്കുരുക്ക് രൂക്ഷമായ താമരശ്ശേരി ചുരത്തില്‍ ട്രാഫിക് പൊലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തി.ചുരത്തില്‍ ഒരിടത്തും വാഹനങ്ങള്‍ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. റോഡില്‍ കൂട്ടംകൂടുന്നതിനും വിലക്കുണ്ട്.

ഈ മാസം 28 വരെയാണ് നിയന്ത്രണം. ഇന്ന് അർധരാത്രി മുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരും. ഗതാഗതം തടസ്സപ്പെടുത്തുന്ന വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്നും ട്രാഫിക് പൊലീസ് അറിയിച്ചു.

ഗതാഗതം സുഗമമാക്കുന്നതിനായി ചുരത്തില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചതായി താമരശ്ശേരി ട്രാഫിക് എസ്‌ഐ സത്യൻ അറിയിച്ചു.

Post a Comment

Previous Post Next Post