ആലക്കോട്: മലയോര ഗ്രാമങ്ങളിൽ ഓണാഘോഷ ആവേശം വാനോളമുയർത്തി നാടെങ്ങും മത്സരങ്ങളും സാംസ്കാരിക ഒത്തുചേരലുകളും ആരംഭിച്ചു. വിവിധ ക്ലബ്ബുകളുടെയും സാംസ്കാരിക സംഘടനകളുടെയും നേതൃത്വത്തിൽ നടക്കുന്ന പ്രധാന പരിപാടികളുടെ വിശദവിവരങ്ങൾ:
📍 ഇന്നത്തെ പ്രധാന ആഘോഷങ്ങൾ
* രയരോം പത്തായക്കുണ്ട്: ജനകീയ കൂട്ടായ്മയുടെ ‘ഓണപ്പൊലിമ’ ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം. ദേശീയ വോളിബോൾ താരം അഞ്ജലി ബാബു ഉദ്ഘാടനം ചെയ്യും.
* കാർത്തികപുരം: യുവധാര സ്പോർട്സ് ക്ലബ്ബ് നടത്തുന്ന ഫോർമെൻസ് വോളിബോൾ മാമാങ്കം ഇന്ന് രാവിലെ 9.30 മുതൽ.
* കരുവഞ്ചാൽ: യങ് മെൻസ് ക്ലബ്ബിന്റെ ഓണാഘോഷം ഇന്ന് രാവിലെ 9.30ന് കരുവഞ്ചാൽ കടക്കൽ ഫങ്ഷൻ സെന്ററിൽ.
* ചാണോക്കുണ്ട്: യുവശക്തി ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ഓണാഘോഷവും മത്സരങ്ങളും ഇന്ന് രാവിലെ 9 മുതൽ ടൗണിൽ.
* നെല്ലിപ്പാറ: കപ്പണ ജനകീയ കൂട്ടായ്മയുടെ ആഘോഷം വൈകുന്നേരം 5 മണിക്ക് സി.ആർ അംബേദ്കർ കമ്മ്യൂണിറ്റി ഹാളിൽ പഞ്ചായത്ത് പ്രസിഡണ്ട് പ്രിൻസി ബോബി ഉദ്ഘാടനം ചെയ്യും.
* തേർത്തല്ലി: യുവക്ഷേത്ര ഒരുക്കുന്ന പൂക്കളമത്സരവും കലാ-കായിക പരിപാടികളും ചെക്കിച്ചേരി ഭഗവതി ക്ഷേത്ര പരിസരത്ത്.
* എരുവട്ടി: ജനത വായനശാലയിൽ ഇന്ന് രാവിലെ 9 മണിക്ക് സാംസ്കാരിക സദസ് പഞ്ചായത്ത് മെമ്പർ ബിനു സനീഷ് ഉദ്ഘാടനം ചെയ്യും.
🔥 ഉത്രാട ദിനത്തിൽ (ആഗസ്റ്റ് 25 - ചൊവ്വ) മലയോരം ഇളക്കിമറിക്കാൻ 2 വമ്പൻ ഇവന്റുകൾ!
* കരുവഞ്ചാൽ | 28-ാമത് അഖില കേരള വടംവലി മാമാങ്കം
* സമയം & സ്ഥലം: ഉച്ചയ്ക്ക് ശേഷം 3 മണി മുതൽ കരുവഞ്ചാൽ കടക്കൽ ഗ്രൗണ്ടിൽ.
* പോരാട്ടം: കേരളത്തിലെ വമ്പൻ ടീമുകൾ മാറ്റുരയ്ക്കുന്ന കമ്പവലി പോരാട്ടം (ജനറൽ & അണ്ടർ 19 വിഭാഗങ്ങളിൽ).
* ഉദ്ഘാടനം: തളിപ്പറമ്പ് ഡി.വൈ.എസ്.പി ടി.പി. സുമേഷ്.
* വെള്ളാട് | സർഗ്ഗോത്സവം '26
* സമയം & സ്ഥലം: രാവിലെ 9 മണി മുതൽ വെള്ളാട് ടൗണിൽ.
* ഹൈലൈറ്റ്സ്: പൂക്കളമത്സരം, പ്രാദേശിക വടംവലി, ജില്ലാതല ബൈക്ക്/സ്കൂട്ടി സ്ലോറേസിംഗ്, പെനാൽറ്റി ഷൂട്ടൗട്ട്, ഉച്ചയ്ക്ക് 2 മണിക്ക് മെഗാ പായസവിതരണം.
* സാംസ്കാരിക സമ്മേളനം: വൈകിട്ട് 6 മണിക്ക് ചലച്ചിത്ര സംവിധായകൻ ഷെരീഫ് ഈസ ഉദ്ഘാടനം ചെയ്യും.

Post a Comment