കൊല്ലം: കൊല്ലം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു. കുന്നിക്കോട് കല്ലൂർകോണം ശ്രീലക്ഷ്മി നിലയത്തില്‍ ബാഹുലേയന്റെ ഭാര്യ അശ്വതി (35) ആണ് മരിച്ചത്.ഇന്ന് രാവിലെ ഒൻപതരയോടെ പ്ലാമൂട്ടില്‍ വെച്ചായിരുന്നു അപകടം. മകളുമായി സ്കൂളിലേക്ക് പോകുന്നതിനിടെ എതിർദിശയില്‍ നിന്നുവന്ന കാറുമായി അശ്വതി സഞ്ചരിച്ച സ്കൂട്ടർ കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ അശ്വതി ഏറെനേരം ചോരവാർന്ന് കിടന്നതായി പറയപ്പെടുന്നു. ഉടൻ തന്നെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തില്‍ അശ്വതിക്കൊപ്പം സ്കൂട്ടറിലുണ്ടായിരുന്ന മകള്‍ ദിയക്കും സാരമായി പരുക്കേറ്റിട്ടുണ്ട്. കുട്ടിയെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post a Comment