കണ്ണൂർ: ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ വൈതൽ മലയിലേക്ക് ഇന്ന് (ശനി) സന്ദർശകർക്ക് പ്രവേശനം നിരോധിച്ചു. പ്രതികൂല കാലാവസ്ഥയും കനത്ത മഴയും കണക്കിലെടുത്താണ് നടപടി.
സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അടിയന്തരമായി ഈ നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. കാലാവസ്ഥ അനുകൂലമാകുന്നതുവരെ മലയോര മേഖലകളിലേക്കുള്ള യാത്രകൾക്ക് നിയന്ത്രണമുണ്ട്. വിനോദ സഞ്ചാരികളും പൊതുജനങ്ങളും ജാഗ്രതാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

Post a Comment