ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം-ഇരിട്ടി സംസ്ഥാന പാതയിൽ തുമ്പേനിയിൽ സ്വകാര്യ ബസ് വെള്ളത്തിൽ കുടുങ്ങി. ഓഗസ്റ്റ് ഒന്നിന് രാത്രിയോടെയാണ് സംഭവം. പയ്യാവൂർ ഭാഗത്ത് നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സാണ് വെള്ളം നിറഞ്ഞ റോഡിൽ പെട്ടത്.
ബസ്സിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. റോഡിലെ വെള്ളക്കെട്ടിൽ ബസ് കുടുങ്ങിയതോടെ യാത്രക്കാർ പരിഭ്രാന്തിയിലായി. വിവരമറിഞ്ഞയുടൻ പോലീസും നാട്ടുകാരും സ്ഥലത്തെത്തി സംയുക്തമായി രക്ഷാപ്രവർത്തനം നടത്തി. തുടർന്ന് യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തെത്തിക്കാൻ സാധിച്ചു. കനത്ത മഴയെ തുടർന്ന് ഈ മേഖലയിൽ വെള്ളക്കെട്ട് രൂക്ഷമാണ്.

Post a Comment