പയ്യാവൂർ: പയ്യാവൂർ ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ഉരുൾപൊട്ടി. കാഞ്ഞിരക്കൊല്ലിയിലെ മുക്കുഴി ഭാഗത്തും, ഗ്രാമപഞ്ചായത്തിലെ തന്നെ ഏറ്റുപാറ ആനയടി പ്രദേശത്തുമാണ് ഉരുൾപൊട്ടലുണ്ടായത്.
ഏറ്റുപാറ ആനയടി പ്രദേശത്തുണ്ടായ ഉരുൾപൊട്ടലിൽ മണ്ണൊലിച്ച് വീടിന് നാശം സംഭവിച്ചെങ്കിലും ആളപായമില്ല എന്നത് വലിയൊരാശ്വാസമായി. അതേസമയം, കാഞ്ഞിരക്കൊല്ലി മുക്കുഴി ഭാഗത്ത് ഉരുൾ പൊട്ടിയ സാഹചര്യത്തിൽ പ്രദേശവാസികൾക്ക് അധികൃതർ കർശന ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

Post a Comment