നടുവിൽ പഞ്ചായത്തിൽ കാട്ടുപന്നി ശല്യത്തിന് തടയിട്ടു; രണ്ട് പന്നികളെ വെടിവെച്ചു കൊന്നു

 


നടുവിൽ: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ജനവാസ മേഖലകളിലിറങ്ങി കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊന്നു. പഞ്ചായത്ത് പ്രസിഡൻ്റ് മോളി സജിയുടെ നിർദേശപ്രകാരം ആട്ടുകുളം, വൈരാണിക്കുളം, പൂവ്വത്താംകുഴി എന്നീ ഭാഗങ്ങളിൽ നടത്തിയ വ്യാപക തിരച്ചിലിലാണ് രണ്ട് കാട്ടുപന്നികളെ ഇല്ലാതാക്കിയത്.

കർഷക രക്ഷാസേനയിലെ 19 അംഗങ്ങളും പ്രത്യേക പരിശീലനം ലഭിച്ച മൂന്ന് നായാട്ടുനായ്ക്കളും ചേർന്നാണ് കാടുകയറിയുള്ള തിരച്ചിൽ നടത്തിയത്. പ്രദേശത്ത് കാട്ടുപന്നിശല്യം രൂക്ഷമായതിനെത്തുടർന്ന് കർഷകരുടെ നിരന്തരമായ പരാതി കണക്കിലെടുത്താണ് പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിച്ചത്.

കാട്ടുപന്നി നിർമാർജന യജ്ഞത്തിന് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ. മെയ്തീൻ, സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻമാരായ ടി.സി. രഞ്ജിത്ത്, ഷൈജ ഡോമിനിക്ക്, ജോമോൾ ജിൽസാദ്, പഞ്ചായത്ത് അംഗങ്ങളായ പി.പി. മുസ്തഫ, സോണി കവിയിൽ, മിനി മാത്യു, എം. രാജേഷ് എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു

.

Post a Comment

Previous Post Next Post