ഓണം കഴിഞ്ഞിട്ടും തീരാത്ത ആവേശം; വെള്ളാടും അരങ്ങത്തും ഇന്ന് വിപുലമായ ഓണാഘോഷ പരിപാടികൾ


ആലക്കോട് / വെള്ളാട്: തിരുവോണ നാളുകൾ കഴിഞ്ഞെങ്കിലും മലയോര ഗ്രാമങ്ങളിൽ ഓണാഘോഷങ്ങളുടെ ആവേശം ഒട്ടും ചോരാതെ തുടരുന്നു. ഇന്ന് (ഞായറാഴ്ച) വെള്ളാടും അരങ്ങത്തും ആവേശകരമായ വിവിധ കലാ-കായിക മത്സരങ്ങളോടെ ഓണാഘോഷ പരിപാടികൾ അരങ്ങേറും.
വെള്ളാട് ഓറിയോൺസ് ഓണാഘോഷം
വെള്ളാട്: ഓറിയോൺസ് കലാ-സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ഓണാഘോഷം 2026’ ഇന്ന് രാവിലെ 9 മണി മുതൽ വെള്ളാട് ടൗണിൽ നടക്കും. കുട്ടികൾക്കും മുതിർന്നവർക്കുമായി നിരവധി മത്സരങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ജില്ലാതല ബൈക്ക് സ്ലോറേസിംഗ്, വനിതകൾ ഉൾപ്പെടുന്ന പ്രാദേശിക വടംവലി മത്സരം, സ്കൂട്ടി സ്ലോറേസിംഗ്, ക്വിസ് മത്സരം, പ്രച്ഛന്നവേഷം, പെനാൽറ്റി ഷൂട്ടൗട്ട്, ക്രിക്കറ്റ് ബൗളിംഗ്, ഇഷ്ടിക പിടിത്തം എന്നിവ നടക്കും. കൂടാതെ കസേരകളി, തീറ്റമത്സരം, ഓണപ്പാട്ട്, തവളച്ചാട്ടം ഉൾപ്പെടെയുള്ള നാടൻ കായിക വിനോദങ്ങളും അരങ്ങേറും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: 9645650537, 7909109571.

അരങ്ങം ഗോൾഡൻ വിങ്സ് ക്ലബ്ബ് ഓണാഘോഷം

ആലക്കോട്: അരങ്ങം ഗോൾഡൻ വിങ്സ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ ഓണാഘോഷ പരിപാടികൾ ഇന്ന് രാവിലെ 10 മണി മുതൽ അരങ്ങം ക്ഷേത്ര മൈതാനിയിൽ നടക്കും. ഒന്നാം സമ്മാനം 15,000 രൂപ നൽകുന്ന മെഗാ പൂക്കള മത്സരമാണ് പ്രധാന ആകർഷണം. ഉച്ചയ്ക്ക് സമൂഹ ഓണസദ്യ, തുമ്പിതുള്ളൽ, സൗഹൃദ വടംവലി മത്സരം, തിരുവാതിരക്കളി, കരോക്കെ ഗാനമേള എന്നിവയും നടക്കും.
തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനം മുൻ എം.എൽ.എ ജെയിംസ് മാത്യു ഉദ്ഘാടനം ചെയ്യും. ക്ലബ്ബ് പ്രസിഡന്റ് ജയകുമാർ അധ്യക്ഷത വഹിക്കും. സി.ജി ഗോപൻ, സതി സജി, അപ്പുകുട്ടൻ സ്വാമിമഠം തുടങ്ങിയവർ പ്രസംഗിക്കും. സെക്രട്ടറി കെ.കെ ശ്രീനിവാസൻ സ്വാഗതവും റോയി മടുക്കൽ നന്ദിയും പറയും. പൂക്കള മത്സര രജിസ്ട്രേഷന്: 94972917081, 7025004470.

Post a Comment

Previous Post Next Post