ചെമ്പേരി: ടൗണിലെ പ്രമുഖ വസ്ത്ര വ്യാപാരി കാറിടിച്ച് മരിച്ചു. ചെമ്പേരി ലില്ലിപ്പുട്ട് ടെക്സ്റ്റൈൽസ് ഉടമ കല്ലൂർക്കണ്ടത്തിൽ ചെറിയാൻ (70) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ കടയടച്ച് വീട്ടിലേക്ക് മടങ്ങവെ ചെമ്പേരി അങ്കണവാടിക്ക് സമീപത്തുവെച്ചായിരുന്നു അപകടം.
റോഡരികിലൂടെ നടന്നു പോകുകയായിരുന്ന ചെറിയാനെ പിന്നിൽ നിന്നെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുലർച്ചെ മൂന്നുമണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. സംസ്കാരം പിന്നീട് നടക്കും.
കുടുംബ വിവരങ്ങൾ:
ഭാര്യ: പരേതയായ മേരിക്കുട്ടി.
മക്കൾ: ലൂയീസ്, ജേക്കബ് (ഇരുവരും മുംബൈ).
സഹോദരങ്ങൾ: ത്രേസ്യാമ്മ ചാക്കോ മുണ്ടോലിൽ (കൂട്ടക്കളം), ഗ്രേസി കുര്യാക്കോസ് പാഴൂപ്പറമ്പിൽ (കരുവഞ്ചാൽ), ജെയിംസ് കല്ലൂർക്കണ്ടത്തിൽ (വണ്ണായിക്കടവ്), പരേതനായ ജോസ് (കരുവഞ്ചാൽ).

Post a Comment