ഇടുക്കിയില്‍ അച്ഛനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി; മകൻ കസ്റ്റഡിയില്‍


കട്ടപ്പന: എഴുകുംവയലില്‍ ദമ്പതികളെ മകൻ വെട്ടിക്കൊലപ്പെടുത്തി. എഴുകുംവയല്‍ പാറത്തറയില്‍ അപ്പച്ചൻ എന്നു വിളിക്കുന്ന ആന്‍റണി (55), ഭാര്യ വത്സമ്മ (50 എന്നിവരെയാണ് വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.സംഭവത്തില്‍ ഇവരുടെ മകൻ അജീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

അജീഷ് തന്നെയാണ് സമീപവാസികളോട് താൻ മാതാപിതാക്കളെ കൊലപ്പെടുത്തിയെന്ന് വിളിച്ചു പറഞ്ഞത്. തുടർന്ന് സ്ഥലത്തെത്തിയ നാട്ടുകാർ അജീഷ് കത്തിയുമായി നില്‍ക്കുന്നതാണ് കണ്ടത്. വീടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ ആന്‍റണിയും വത്സമ്മയും മരിച്ചു കിടക്കുന്നത് കാണുകയായിരുന്നു.

ഇരുവരെയും വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് നിഗമനം. അജീഷ് ലഹരിക്ക് അടിമയാണെന്നും പോലീസ് പറഞ്ഞു. വെള്ളിയാഴ്ച്ച രാത്രിയോടെയാണ് സംഭവം നടന്നത്. സംഭവം നടന്ന വീട് പോലീസ് സീല്‍ ചെയ്‌തു. അജീഷിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്

Post a Comment

Previous Post Next Post