ആലക്കോട് കല്ലടിയിൽ ഹ്യുണ്ടായ് ക്രെറ്റ നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ച് കയറി അപകടം

 


ആലക്കോട്: ആലക്കോട് കല്ലടി കയറ്റത്തിൽ ഇന്ന് വൈകുന്നേരം ബ്ലാക്ക് ഹ്യുണ്ടായ് ക്രെറ്റ കാർ അപകടത്തിൽപ്പെട്ടു. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡരികിലെ കാട്ടിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായി തകർന്ന നിലയിലാണ്. കാറിലുണ്ടായിരുന്ന യാത്രക്കാരെക്കുറിച്ചോ പരിക്കേറ്റവരെക്കുറിച്ചോ ഉള്ള വിവരങ്ങൾ ലഭ്യമല്ല. വിവരമറിഞ്ഞ് നാട്ടുകാർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

Post a Comment

Previous Post Next Post