പുലര്‍ച്ചെ മൂന്നിന് തനിയെ ഉണരുന്നുണ്ടോ ? ; ശരീരം നല്‍കുന്ന സൂചനകള്‍ ഇവയാണ്



പുലർച്ചെ മൂന്ന് മണിക്ക് ഞെട്ടി ഉണരാറുണ്ടോ ?, സോഷ്യല്‍ മീഡിയയില്‍ ചൂടുള്ള ചർച്ച വിഷയമാണിത്. പലരും ഇതിനെ പലതുമായി ബന്ധപ്പെടുത്തിയാണ് പറയുന്നത്.ആത്മീയത മുതല്‍ മാനസികാരോഗ്യം വരെ കാരണങ്ങളായി നിരവധി പേർ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍, യാഥാർത്ഥ്യവുമായി ബന്ധമില്ലാത്തതാണ് ഇത്തരം പ്രചാരണങ്ങളില്‍ ഭൂരിഭാഗവും. പുലർച്ചെ ഉണരുന്നതിന് പിന്നിലെ കാരണങ്ങള്‍ പറയുകയാണ് മുംബൈ സർ എച്ച്‌എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റലിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ മെഹസാബിൻ ഡോർഡി.
ഉറക്കത്തിനിടയില്‍ ഉണരുന്നത് സാധാരണമാണ്. ഭൂരിഭാഗം ആളുകളും അടുത്ത ദിവസം രാവിലെ ഇത് ഓർക്കാറുപോലുമില്ല. എന്നാല്‍, എല്ലാ ദിവസവും ഒരേ സമയത്ത് ഉണരുകയും പിന്നീട് ഉറങ്ങാൻ പ്രയാസപ്പെടുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ ചില കാരണമുണ്ടെന്നാണ് ഡോക്ടർ പറയുന്നത്. നിങ്ങളുടെ ഉറക്കം എന്തോ തടസ്സപ്പെടുത്തുന്നു എന്നതിന്റെ സൂചനയാണ് ഇത്തരത്തിലുള്ള ഉണരല്‍ എന്നാണ് ഡോക്ടർ പറയുന്നത്.
സ്ട്രെസ്സും കോർട്ടിസോള്‍ ഹോർമോണും: ശരീരത്തെ ഉണർത്താൻ സഹായിക്കുന്നതിനായി 'സ്ട്രെസ് ഹോർമോണ്‍' എന്നറിയപ്പെടുന്ന കോർട്ടിസോളിന്റെ അളവ് അതിരാവിലെ പ്രകൃതിദത്തമായി ശരീരത്തില്‍ ഉയരും. എന്നാല്‍, ഒരാള്‍ കടുത്ത രീതിയിലുള്ള സ്ട്രെസ്, ഉത്കണ്ഠ എന്നിവ അനുഭവിക്കുന്നുണ്ടെങ്കില്‍ കോർട്ടിസോള്‍ കൂടുതല്‍ ഉത്പാദിപ്പിക്കും. ഇതിന്റെ ഫലമായി രാത്രിയില്‍ ശരീരം കൂടുതല്‍ ജാഗ്രതയുള്ളതാവും. അതിലൂടെ പിന്നെ ഉറങ്ങാൻ സാധിക്കാതെ വരികയും ചെയ്യും.

Post a Comment

Previous Post Next Post