നേപ്പാൾ പ്രളയത്തിൽ 33 മലയാളികളെ കാണാനില്ല; രക്ഷാപ്രവർത്തനം ഊർജ്ജിതം


കാഠ്മണ്ഡു: അയൽരാജ്യമായ നേപ്പാളിൽ കനത്ത നാശം വിതച്ച പ്രളയക്കെടുതിയിൽ 33 മലയാളികളെ കാണാനില്ലെന്ന് ഔദ്യോഗിക സ്ഥിരീകരണം. ദുരന്തത്തിൽ ഇതുവരെ 270 പേർ മരണപ്പെട്ടതായാണ് വിവരം. കാണാതായ മലയാളികൾക്കായി നേപ്പാൾ ഭരണകൂടവും ഇന്ത്യൻ എംബസിയും സംയുക്തമായി തിരച്ചിൽ തുടരുകയാണ്.
രാജ്യത്താകെ 288 ഇന്ത്യക്കാരെയാണ് ഇതുവരെ കണ്ടെത്താനുള്ളത്. ദുരന്തമുഖത്തുനിന്ന് 21 ഇന്ത്യക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. ചൈനീസ് അതിർത്തി മേഖലയിൽ കുടുങ്ങിക്കിടക്കുന്ന 200-ഓളം ഇന്ത്യക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പ്രതികൂല കാലാവസ്ഥയെ തുടർന്ന് തടസ്സപ്പെടുന്നുണ്ട്.

Post a Comment

Previous Post Next Post