ആലക്കോട് രയരോം ടൗണിൽ വെള്ളപ്പൊക്കം: 15 ഓളം വീടുകളിൽ വെള്ളം കയറി, ആളുകളെ മാറ്റിപ്പാർപ്പിക്കുന്നു

 


ആലക്കോട് : കനത്ത മഴയെത്തുടർന്ന് ആലക്കോട് രയരോം ടൗണിൽ രൂക്ഷമായ വെള്ളപ്പൊക്കം. പ്രദേശത്തെ പതിനഞ്ചോളം വീടുകളിൽ ഇതിനകം വെള്ളം കയറി. അടിയന്തര സാഹചര്യത്തെത്തുടർന്ന് അധികൃതർ രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കിയിട്ടുണ്ട്.

വെള്ളം കയറിയ പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ സുരക്ഷിതമായ സ്ഥാനങ്ങളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറ്റിപ്പാർപ്പിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തകർ വെള്ളക്കെട്ടുള്ള മേഖലകളിൽ എത്തി ആളുകൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Post a Comment

Previous Post Next Post