സംരംഭത്തിലെ സമ്മര്‍ദ്ദങ്ങളോട് 'നോ' പറയാം; ദീര്‍ഘകാല വിജയത്തിന് 10 ശീലങ്ങള്‍


ഒരു പ്രമുഖ സംരംഭകന്റെ മൊബൈല്‍ ഫോണ്‍ ഒരു ദിവസം പെട്ടെന്ന് തകരാറിലായി. ജോലികള്‍ തടസപ്പെടാതിരിക്കാന്‍ അദ്ദേഹം ഉടന്‍ സര്‍വീസ് സെന്ററിലെത്തി.

കാരണം, ഒരു ദിവസം പോലും ഫോണില്ലാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.
പക്ഷേ മാസങ്ങളായി ഉറക്കക്കുറവും മാനസിക ക്ഷീണവും അനുഭവിച്ചുകൊണ്ടിരുന്ന സ്വന്തം മനസിന് ഒരു ദിവസത്തെ വിശ്രമം പോലും അദ്ദേഹം നല്‍കിയിരുന്നില്ല. നമ്മുടെ മൊബൈലിന്റെ ബാറ്ററി 10 ശതമാനമാകുമ്പോള്‍ ചാര്‍ജ് ചെയ്യാന്‍ നാം മറക്കാറില്ല. എന്നാല്‍ നമ്മുടെ മനസിന്റെ ഊര്‍ജം തീര്‍ന്നു പോകുമ്പോഴും 'ഈ ഒരു ജോലി കൂടി തീര്‍ക്കട്ടെ' എന്ന് പറഞ്ഞ് നമ്മള്‍ അതിനെ വീണ്ടും വീണ്ടും തളര്‍ത്തുന്നു.
ഇതാണ് ഇന്നത്തെ പല സംരംഭകരുടെയും ജീവിത യാഥാര്‍ത്ഥ്യം.
ബിസിനസ് വളര്‍ത്താനുള്ള ഓട്ടത്തിനിടെ ലാഭവും നഷ്ടവും ജീവനക്കാരുടെ കാര്യങ്ങളും ഉപഭോക്താക്കളുടെ പ്രതീക്ഷകളും സാമ്പത്തിക ബാധ്യതകളും മത്സരങ്ങളും എല്ലാം ശ്രദ്ധിക്കുന്നു. പക്ഷേ ഇതെല്ലാം നിയന്ത്രിക്കുന്ന മനസിനെ ശ്രദ്ധിക്കാന്‍ പലപ്പോഴും മറക്കുന്നു.
ഒരു സ്ഥാപനത്തിന്റെ ഏറ്റവും വലിയ ആസ്തി അതിന്റെ കെട്ടിടമോ, മൂലധനമോ അല്ല; അതിനെ നയിക്കുന്ന മനസാണ്. നിങ്ങളുടെ ബിസിനസിന് സമൃദ്ധിയുണ്ടാകുന്നത് പോലെ ശാന്തമായ മനസിലും സന്തുലിതമായ ജീവിതത്തിലും അത് വേണം. ഇപ്പോള്‍ നിങ്ങളുടെ ബിസിനസിന് മാത്രമല്ല, നിങ്ങളുടെ മനസിനും ഒരു പുതിയ തുടക്കം സമ്മാനിക്കൂ. വേരുകള്‍ ശക്തമാണെങ്കില്‍ മാത്രമെ വൃക്ഷം ഉയരത്തില്‍ വളരൂ. അതുപോലെ, മനക്കരുത്തുള്ള മനസാണ് ദീര്‍ഘകാല വിജയത്തിന്റെ യഥാര്‍ത്ഥ രഹസ്യം.

Post a Comment

Previous Post Next Post