മാതളം സൂപ്പര്‍ഫുഡ്....പക്ഷേ എല്ലാവര്‍ക്കും അല്ല ...! കഴിക്കുന്നതിന് മുമ്പ് ഈ കാര്യങ്ങള്‍ അറിയണം, ആര്‍ക്കൊക്കെ ഇത് അപകടമാകും

ആൻ്റി ഓക്സിഡന്റുകളുടെ കലവറയും പോഷകങ്ങള്‍ കൊണ്ട് സമ്പുഷ്ടവുമായ മാതളനാരങ്ങ ഫലങ്ങളിലെ താരമായി വളരെ മുൻപേ തന്നെ അറിയപ്പെടുന്നുണ്ട്.

ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും പ്രതിരോധശേഷി പുഷ്ടിപ്പെടുത്താനും ഈ ഫലത്തിന് വലിയ കഴിവുണ്ട്.
എന്നാല്‍ ഈ "സൂപ്പർഫുഡ്" എല്ലാവർക്കും ഒരുപോലെ അനുയോജ്യമല്ലെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ചില ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവർ മാതളനാരങ്ങ കഴിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കണം.

ആർക്കൊക്കെ ജാഗ്രത വേണം?

വൃക്കരോഗികള്‍
വൃക്കരോഗമുള്ളവർ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മാതളനാരങ്ങ കഴിക്കണം. പൊട്ടാസ്യത്തിന്റെ അളവ് കൂടുതലുള്ളതിനാല്‍ വൃക്കയുടെ പ്രവർത്തനത്തെ ഇത് ബാധിക്കാൻ സാധ്യതയുണ്ട്.
പ്രമേഹരോഗികള്‍
മാതളനാരങ്ങയില്‍ സ്വാഭാവിക പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതിനാല്‍ പ്രമേഹരോഗികള്‍ നിശ്ചിത അളവില്‍ മാത്രമേ ഇത് കഴിക്കാവൂ. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതാണ്.
രക്തസമ്മർദ്ദം കുറവുള്ളവരും ബിപി മരുന്ന് കഴിക്കുന്നവരും
മാതളനാരങ്ങ സ്വാഭാവികമായി രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. ബിപി കുറയ്ക്കാനുള്ള മരുന്ന് കഴിക്കുന്നവർ ഇത് അമിതമായി കഴിച്ചാല്‍ രക്തസമ്മർദ്ദം അമിതമായി താഴാൻ സാധ്യതയുണ്ട്. അതിനാല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിന് മുമ്പ് ഡോക്ടറുടെ ഉപദേശം തേടണം.

Post a Comment

Previous Post Next Post