മലപ്പുറം: ജില്ലയിലെ ചേലേമ്പ്ര സ്വദേശിയായ പ്രമുഖ ട്രാവൽ വ്ലോഗറെ കാണാതായതായി റിപ്പോർട്ട്. 'യാത്ര ടുഡേ' എന്ന ശ്രദ്ധേയമായ യൂട്യൂബ് ചാനൽ നടത്തുന്ന പുല്ലിപ്പറമ്പ് പാറയില്‍ ദിൽഷാദിനെയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായിരിക്കുന്നത്. സംഭവത്തിൽ കുടുംബം തേഞ്ഞിപ്പലം പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
യാത്രാ ആവശ്യങ്ങൾക്കായി കഴിഞ്ഞ ആറാം തീയതിയാണ് ദിൽഷാദ് വീട്ടിൽ നിന്നും യാത്ര തിരിച്ചത്. എന്നാൽ കഴിഞ്ഞ നാല് ദിവസമായി ഇദ്ദേഹത്തെക്കുറിച്ച് യാതൊരു അറിവുമില്ലെന്നാണ് കുടുംബം പോലീസിനെ അറിയിച്ചിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് യാത്രാവിശേഷങ്ങൾ പങ്കുവെക്കുന്ന ദിൽഷാദിന് സമൂഹമാധ്യമങ്ങളിൽ വലിയൊരു ഫോളോവേഴ്സ് തന്നെയുണ്ട്.
കുടുംബത്തിന്റെ പരാതി ലഭിച്ചതിന് പിന്നാലെ തേഞ്ഞിപ്പലം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദിൽഷാദിന്റെ മൊബൈൽ ടവർ ലൊക്കേഷനുകളും ഫോൺ കോൾ രേഖകളും മുൻകാല യാത്രാവിവരങ്ങളും കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം പോലീസിൽ വിവരമറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Post a Comment