കെ.എസ്.ആർ.ടി.സി ബസ് വഴിയിൽ കേടായി; മെക്കാനിക്കിനെച്ചൊല്ലി കരുവൻചാലിൽ യാത്രക്കാരുടെ പ്രതിഷേധം


കരുവൻചാൽ:കൊന്നക്കാട്-മാനന്തവാടി റൂട്ടിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ ഡീസൽ പൈപ്പ് പൊട്ടിയതിനെ തുടർന്ന് യാത്രക്കാർ പെരുവഴിയിലായി. ഇന്നലെ രാവിലെ പത്ത് മണിയോടെ കരുവൻചാൽ ടൗണിലാണ് സംഭവം. ബസ്സ് കേടായതോടെ ദീർഘദൂര യാത്രക്കാരടക്കം നിരവധി പേരാണ് യാത്രാമധ്യേ പ്രതിസന്ധിയിലായത്.

തുടർന്ന് അറ്റകുറ്റപ്പണികൾക്കായി ഡിപ്പോയിൽ നിന്നുള്ള മെക്കാനിക്ക് എത്തണമെന്ന നിലപാടിലായിരുന്നു ബസ് ജീവനക്കാർ. മേലുദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമാണ് ജീവനക്കാർ ഈ നിലപാടെടുത്തത്. എന്നാൽ, ഡിപ്പോയിൽ നിന്നും മെക്കാനിക്ക് വരുന്നത് വരെ കാത്തുനിന്നാൽ യാത്ര മണിക്കൂറുകളോളം വൈകുമെന്ന് ചൂണ്ടിക്കാട്ടി യാത്രക്കാരും നാട്ടുകാരും ഇതിനെതിരെ രംഗത്തെത്തി.

തൊട്ടടുത്തുള്ള വർക്ക്ഷോപ്പിൽ നിന്നും ആളെ എത്തിച്ച് വേഗത്തിൽ തകരാർ പരിഹരിക്കാൻ ഇവർ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ ആദ്യം ഇതിന് തയ്യാറായില്ല. ഇത് വലിയ വാക്കുതർക്കത്തിനും ബഹളത്തിനും കാരണമായി. ഒടുവിൽ യാത്രക്കാരുടെയും നാട്ടുകാരുടെയും പ്രതിഷേധം ശക്തമായതോടെ ജീവനക്കാർ വഴങ്ങുകയായിരുന്നു. തുടർന്ന് ഓട്ടോറിക്ഷയിൽ പ്രദേശത്തെ ഒരു മെക്കാനിക്കിനെ എത്തിച്ച് ബസിന്റെ തകരാർ പരിഹരിക്കുകയും യാത്ര തുടരുകയും ചെയ്തു


(ഈ വാർത്തയ്‌ക്കൊപ്പം നൽകിയിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്")

.

Post a Comment

Previous Post Next Post