ആലക്കോട്: മലയോര മേഖലയുടെ ജീവനാഡിയായി ഒഴുകുന്ന രയരോം പുഴയിൽ മാലിന്യങ്ങൾ തള്ളുന്നത് വ്യാപകമായ സാഹചര്യത്തിൽ പുഴയെ രക്ഷിക്കാൻ ആലക്കോട് പഞ്ചായത്തിന്റെ ഇടപെടൽ. രയരോം പുഴയോരത്ത് നിന്ന് ലോഡ് കണക്കിന് മാലിന്യങ്ങൾ നീക്കം ചെയ്തുകൊണ്ടാണ് പഞ്ചായത്ത് ഇടപെടൽ നടത്തിയത്.
ഹിറ്റാച്ചി ഉപയോഗിച്ചാണ് മാലിന്യങ്ങൾ നീക്കിയത്. പഞ്ചായത്ത് ഭരണസമിതി ആഭിമുഖ്യത്തിൽ ഹരിതകർമ്മ സേനയുടെ സഹകരണത്തോടെ നടന്ന പുഴ ശുചീകരണ പ്രവർത്തനങ്ങൾക്ക് പ്രസിഡണ്ട് പ്രിൻസി ബോബി, വൈസ് പ്രസിഡണ്ട് പി.സി. ആയിഷ, സ്ഥിരംസമിതി ചെയർപേഴ്സൺ റീമോൾ വിജു എന്നിവർ നേതൃത്വം നൽകി.
രയരോം പാലത്തിന് സമീപം ഉൾപ്പെടെ പുഴയോരത്ത് വൻതോതിൽ മാലിന്യങ്ങളാണ് തള്ളിയിരുന്നത്. ഇനിയും മാലിന്യങ്ങൾ തള്ളുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കാനാണ് പഞ്ചായത്ത് തീരുമാനം.
Post a Comment