കരുവൻചാൽ: മലയോര ഹൈവേയിൽ താവുകുന്നിനും താഴത്തങ്ങാടിക്കുമിടയിൽ ചൊവ്വാഴ്ച കാറപകടം സംഭവിച്ചു. കാറിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
അപകടം നടന്ന പ്രദേശത്ത് നേരത്തെ തന്നെ തകർന്നു കിടക്കുന്ന ഒരു ദിശാസൂചനാ ബോർഡ് യാത്രക്കാർക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ഡ്രൈവർമാർക്ക് കൃത്യമായ മുന്നറിയിപ്പുകൾ നൽകാൻ സാധിക്കാത്തത് ഇത്തരം അപകടങ്ങൾക്ക് വഴിവെക്കുന്നതായി ആക്ഷേപമുണ്ട്. ഗതാഗതം വർദ്ധിച്ചുവരുന്ന മലയോര ഹൈവേയിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി, തകർന്ന സൂചനാ ബോർഡ് അടിയന്തരമായി പുനഃസ്ഥാപിക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാകണമെന്ന് യാത്രക്കാരും നാട്ടുകാരും ആവശ്യപ്പെടുന്നു.

Post a Comment