നടുവിൽ: കന്നുകുട്ടിയുടെ ചവിട്ടേറ്റ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധകൻ മരിച്ചു. വിളക്കണ്ണൂർ ഓർക്കയത്തെ ചൊള്ളുമാക്കൽ ജോയി (65) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം വീട്ടുപറമ്പിൽ വെച്ചാണ് ജോയിക്ക് പരിക്കേറ്റത്. അദ്ദേഹം തന്നെ വളർത്തുന്ന കന്നുകുട്ടിയാണ് ചവിട്ടിയത്. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് പരിയാരത്തെ കണ്ണൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
Post a Comment