തിരുവനന്തപുരം: നടുറോഡില്‍ വച്ച് യുവതിയുടെ കൈ വെട്ടി മാറ്റി . കടയ്‌ക്കാവൂർ സ്വദേശിനി വിജി (38)ക്കാണ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്.
കടയ്‌ക്കാവൂർ ചാവടിമുക്കില്‍ വെച്ചായിരുന്നു സംഭവം. ആക്രമണത്തില്‍ യുവതിയുടെ രണ്ട് കൈകള്‍ക്കും ഗുരുതര വെട്ടേറ്റു. ഒരു കൈ ഏതാണ്ട് അറ്റുപോയ നിലയിലാണെന്നാണ് പ്രാഥമിക വിവരം.
ഗുരുതരമായി പരിക്കേറ്റ വിജിയെ ആദ്യം സമീപത്തെ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. യുവതിയുടെ രണ്ടാം ഭർത്താവാണ് ആക്രണമത്തിന് പിന്നാലെന്നാണ് ദൃക്സാക്ഷികള്‍ നല്‍കുന്ന വിവരം.
ആക്രമണത്തിന് ശേഷം ഇയാള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായും വിവരമുണ്ട്. വിവരം ലഭിച്ചതോടെ കടയ്‌ക്കാവൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഒളിവില്‍ പോയ പ്രതിക്കായി വ്യാപക തെരച്ചില്‍ തുടരുകയാണ്.
Post a Comment