സി.സി.ടി.വി തുണയായി; കാണാതായ യുവതിയെ കണ്ടെത്തി

 

ആലക്കോട്: വീട്ടിൽ നിന്ന് പുറത്തേക്ക് പോയതിനുശേഷം കാണാതായ യുവതിയെ പോലീസ് കണ്ടെത്തി. നെല്ലിക്കുന്ന് ദാരപ്പൻകുന്നിലെ ചക്കൻ്റകത്ത് സൽമത്തി (35)നെയാണ് കണ്ടെത്തിയത്. കഴിഞ്ഞ 17ന് ഉച്ചയോടെയാണ് സൽമത്തിനെ കാണാതായിരുന്നത്. ബന്ധുക്കളുടെ പരാതിയിൽ ആലക്കോട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെ തിങ്കളാഴ്ച വൈകുന്നേരത്തോടെ ചെമ്പേരിക്ക് സമീപം പുറഞ്ഞാണിലെ ഒരു വീട്ടിൽ നിന്നാണ് എസ്.ഐ: രജികുമാർ, എ.എസ്.ഐ മുനീർ, സീനിയർ സി.പി.ഒ: ജാബിർ എന്നിവരുൾപ്പെട്ട സംഘം കണ്ടെത്തിയത്. ഈ വീട്ടിൽ ജോലിക്ക് നിൽക്കുകയായിരുന്നു.

നടുവിൽ മാമ്പള്ളം സ്വദേശിയാണ് യുവതിയെ ദാരപ്പൻകുന്നിലെ വീട്ടിൽ നിന്ന് കാറിൽ കൂട്ടി കൊണ്ടുപോയിരുന്നത്. സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ തിരോധാനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിച്ചത്. സൽമത്തിനെ ഇന്നലെ കോടതിയിൽ ഹാജരാക്കി 

Post a Comment

Previous Post Next Post