വായാട്ടുപറമ്പിൽ ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കത്തിനശിച്ചു

.
ആലക്കോട്: ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കത്തിനശിച്ചു.
ഇന്ന് വൈകുന്നേരം 5.55 ന് വായാട്ടുപറമ്പ് ഓര്‍ക്കയത്താണ് സംഭവം.
വെള്ളാട് കാവുംകുടിയിലെ മുതുപുന്നക്കല്‍ ജിന്റോ ജോസഫിന്റെ കെ.എല്‍-59 ബി-5525 മാരുതി എസ്റ്റിലോ കാറാണ് പൂര്‍ണമായി കത്തിനശിച്ചത്.
പ്ലാസ്റ്റിക് വയര്‍ കത്തിഎരിയുന്ന മണം വന്നതോടെ ജിന്റോ ജോസഫ് പെട്ടെന്ന് കാറില്‍ നിന്ന് പുറത്തിറങ്ങിയ ഉടനെ തീപിടിക്കുകയായിരുന്നു.രണ്ട് ലക്ഷത്തോളം നഷ്ടം കണക്കാക്കുന്നു.
തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് തീയണച്ചത്.
സേനാംഗങ്ങളായ എം.ജി.വിനോദ്കുമാര്‍, അനീഷ് പാലവിള, പി.വിപിന്‍, കെ.ധനേഷ് എന്നിവരും അഗ്നിശമനസംഘത്തില്‍ ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post