മയക്കുമരുന്ന് ആവശ്യമുള്ളവര്‍ കീര്‍ത്തനയുടെ അക്കൗണ്ടിലേക്ക് പണം അയക്കും, ലക്ഷങ്ങളുടെ ഇടപാട്; ഓപ്പറേഷൻ തൂഫാനില്‍ പിടിവീണു

കോഴിക്കോട്: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായുള്ള പരിശോധനയില്‍ ലഹരി വില്‍പനയുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകള്‍ നടത്തി വന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കോഴിക്കോട് കുറ്റ്യാടി മരുതോങ്കര സ്വദേശിനി കാഞ്ഞിര കുന്നുമ്മല്‍ കെ.സി കീര്‍ത്തനയെയാണ്(30) വടകര പൊലീസും ഡാന്‍സാഫ് സ്‌ക്വാഡും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
മയക്കുമരുന്ന് ആവശ്യമുള്ളവര്‍ കീര്‍ത്തനയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം അയച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. മറ്റൊരു വ്യക്തിയാണ് ആവശ്യക്കാര്‍ക്ക് മയക്കുമരുന്ന് കൈമാറിയിരുന്നത്. ലക്ഷക്കണക്കിന് രൂപയാണ് ഇത് വഴി ഇവരുടെ അക്കൗണ്ടിലേക്ക് വന്നുകൊണ്ടിരുന്നതെന്നും പൊലീസ് പറഞ്ഞു.

Post a Comment

Previous Post Next Post