മലപ്പുറം: മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി മലപ്പുറത്ത് മൂന്ന് വയസുള്ള കുഞ്ഞ് മരിച്ചു.
മലപ്പുറം കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങല്‍ വെല്ലക്കാടന്‍ മുനീറിന്റെ മകന്‍ മുഹമ്മദ് റിസാന്‍ ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം.
കുട്ടി വീട്ടിലിരുന്ന് മിക്സ്ചർ കഴിക്കുന്നതിനിടയിലാണ് അതിലുണ്ടായിരുന്ന കടല അബദ്ധത്തില്‍ തൊണ്ടയില്‍ കുടുങ്ങിയത്. മിനിറ്റുകള്‍ക്കകം കുഞ്ഞിന് കടുത്ത ശ്വാസതടസം നേരിടുകയായിരുന്നു. കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ പരിഭ്രാന്തരായ വീട്ടുകാരും ബന്ധുക്കളും ഉടൻ തന്നെ റിസാനെ കുന്നുംപുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുൻപ് തന്നെ കുഞ്ഞ് മരണത്തിന് കീഴടങ്ങിയിരുന്നു.
Post a Comment