പിരിയാൻ വയ്യെന്ന് ഇൻഫ്ലുവൻസര്‍ സഹോദരിമാര്‍; മൂന്ന് പേരെയും ഒന്നിച്ച്‌ വിവാഹം കഴിച്ച്‌ ക്യാമറാമാൻ



ആമ്രോഹ: ഉത്തർപ്രദേശില്‍ നിന്നുള്ള വിചിത്രമായൊരു കല്യാണത്തിന്‍റെ വിഡിയോയും ചിത്രങ്ങളുമാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്.ഇൻഫ്ലുവൻസർമാരായ മൂന്നു സഹോദരിമാരും കൂടി തങ്ങളുടെ ക്യാമറാ മാനെ വിവാഹം കഴിച്ച്‌ ജീവിതം ആരംഭിച്ചിരിക്കുകയാണ്. ഉത്തർപ്രദേശിലെ അമ്രോഹ ജില്ലയിലാണ് സംഭവം. വിവാഹം കഴിഞ്ഞ് പിരിഞ്ഞു പോകാൻ ഇഷ്ടമില്ലാത്തതു കൊണ്ടാണ് നാലു പേരും ചേർന്ന് വിചിത്രമായ തീരുമാനമെടുത്തത്. സരോജ് (20) സഹോദരിമാരായ സാവിത്രി (19) സന്തോഷ് (18) എന്നിവരാണ് ക്യാമറാ മാനായ വികാസിനെ വിവാഹം കഴിച്ചത്. ജൂലൈ 17ന് ചാമുണ്ഡ മാതാ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. വിവാഹച്ചടങ്ങിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആചാരങ്ങളോടെ വിവാഹം കഴിച്ച ശേഷം മൂന്നു പെണ്‍കുട്ടികള്‍ക്കും വരൻ സിന്ദൂരം ചാർത്തുന്നതും വിഡിയോയിലുണ്ട്. പക്ഷേ വിവാഹ വിഡിയോയില്‍ ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടായിരുന്നില്ല.

കുട്ടിക്കാലം മുതല്‍ ഞങ്ങള്‍ ഒന്നിച്ചാണ് വളർന്നതെന്ന് സരോജ് പറയുന്നു. ബിടെക് രണ്ടാം വർഷ വിദ്യാർഥിയാണ് സരോജ്. വളർന്നപ്പോള്‍ വീട്ടുകാർ വിവാഹം ആലോചിച്ചു തുടങ്ങി. പരസ്പരം പിരിയേണ്ടി വരുമെന്ന് തോന്നിയപ്പോള്‍ ജീവനൊടുക്കാനാണ് ആദ്യം തോന്നിയത്. പിന്നീട് ഒരാളെ തന്നെ വിവാഹം കഴിച്ച്‌ ജീവിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ആറു മാസമായി വികാസ് ആണ് തങ്ങളുടെ വിഡിയോകള്‍ എടുത്തിരുന്നതെന്ന് സരോജ് പറയുന്നു. ചില വിഡിയോകളില്‍ ഭർത്താവിന്‍റെ വേഷത്തിലും വികാസ് എത്തിയിരുന്നു.

Post a Comment

Previous Post Next Post