.കൊച്ചി: പ്രിയദർശിനി ബസില്‍ കയറുന്ന പുരുഷന്മാർക്ക് ഫ്രീ ടിക്കറ്റ് കൊടുത്ത് പണം തട്ടിച്ചതായി പരാതി. ടിക്കറ്റിന്‍റെ പൈസ നല്‍കിയിട്ടും സീറോ ചാർജ് ടിക്കറ്റ് ആണ് നല്‍കിയതെന്ന് കാണിച്ച് യാത്രക്കാർ പരാതിപ്പെട്ടിട്ടുണ്ടെന്നും അതുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിച്ചുവെന്നും കെഎസ്‌ആർടിസി സിഎംഡി പി.എസ്.പ്രമോജ് ശങ്കർ വ്യക്തമാക്കി.
യാത്രക്കാരില്‍ നിന്നു വാങ്ങിയ ടിക്കറ്റ് ചാർജ് ജീവനക്കാർ സ്വന്തം പോക്കറ്റിലാക്കിയെന്നാണ് ആരോപണം. നിലവില്‍ പ്രിയദർശിനി പദ്ധതി പ്രകാരം വനിതാ യാത്രക്കാർക്ക് ഫീമെയില്‍ എന്നും രേഖപ്പെടുത്തിയ സീറോ വാല്യു ടിക്കറ്റാണ് നല്‍കുന്നത്. വനിതകളുടെ യാത്രാ ചാർജ് സർക്കാർ പിന്നീട് കെഎസ്‌ആർടിസിക്ക് നല്‍കും.
പദ്ധതിയുടെ മറവില്‍ തട്ടിപ്പു നടത്തുന്നുവെന്ന് പരാതിയുണ്ടായ സാഹചര്യത്തില്‍ സംസ്ഥാനവ്യാപരമായി നിരീക്ഷണം ഉറപ്പാക്കാനാണ് കെഎസ്‌ആർടിസി തീരുമാനം. വിജിലൻസ് പരിശോധനയും ഉറപ്പാക്കും
.

Post a Comment