ഹിമാചലില്‍ ടാക്സിക്ക് മുകളില്‍ മലയിടിഞ്ഞുവീണു; 13പേര്‍ക്ക് ദാരുണാന്ത്യം


ഷിംല: ഹിമാചല്‍ പ്രദേശില്‍ മലയുടെ ഒരുഭാഗം അടർന്ന് ടാക്സിക്കുമുകളില്‍ വീണ് 13 മരണം. ലാഹോള്‍സ്പിതി ജില്ലയിലെ ഉദയ്പുർ പംഗി റോഡിലാണ് അപകടം.പരിക്കേറ്റ ഒരാളെ ആശുപത്രിയിലെത്തിച്ചു. തെരച്ചില്‍ തുടരുകയാണ്. 15 പേരാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് വിവരം. 
കുളുവില്‍ നിന്ന് പാങ്ങിയിലേക്ക് പോവുകയായിരുന്ന ടാറ്റ സുമോ വാഹനത്തിന് മേല്‍ മണ്ണും കൂറ്റൻ പാറക്കല്ലുകളും പതിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മണ്ണിടിച്ചിലിനെത്തുടർന്ന് ഒരുദിവസം അടച്ചിട്ട റോഡ് കഴിഞ്ഞ ദിവസമാണ് തുറന്നത്. റോഡ് അടച്ചിട്ടപ്പോള്‍ അപകടത്തില്‍പ്പെട്ട സംഘം കുടുങ്ങിയിരുന്നു. ഇന്നലെ റോഡ് തുറന്നപ്പോള്‍ യാത്ര തുടരുകയായിരുന്നു.

Post a Comment

Previous Post Next Post