ആലക്കോട്: കോഴിഫാമിന് സംരക്ഷണമായി കെട്ടിയിരുന്ന പ്ലാസ്റ്റിക് കവചം അജ്ഞാതർ നശിപ്പിച്ചതിനെ തുടർന്ന് ഫാമിൽ വെള്ളം കയറി വൻ നാശനഷ്ടം. മഴവെള്ളം ഉള്ളിലേക്ക് ഇരച്ചുകയറിയതിനെ തുടർന്ന് നൂറുകണക്കിന് കോഴികളാണ് ഇവിടെ ചത്തൊടുങ്ങിയത്.
ആലക്കോട് - കുറ്റിപ്പുഴ റോഡിന് സമീപം നടുവിലേടത്ത് പ്രവർത്തിക്കുന്ന അഖിൽ കുമാർ എന്നയാളുടെ ഫാമിലാണ് കഴിഞ്ഞ ദിവസം രാത്രിയോടെ ഈ അതിക്രമം നടന്നത്. ഇരുട്ടിന്റെ മറവിൽ ഫാം മൂടിയിരുന്ന ഷീറ്റുകൾ സാമൂഹിക വിരുദ്ധർ അഴിച്ചുമാറ്റുകയായിരുന്നു. ഈ സംഭവത്തിലൂടെ ഫാം ഉടമയ്ക്ക് ഏകദേശം ഒരു ലക്ഷത്തോളം രൂപയുടെ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.

Post a Comment