കോട്ടയത്ത് സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം വിഷം കഴിച്ച സംഭവത്തില്‍ ചികിത്സയിലായിരുന്ന അലൻ തോമസിനും ജീവൻ നഷ്ടമായി.
കോട്ടയം ളാക്കാട്ടൂര്‍ മറ്റപ്പള്ളി ചിറപ്പുറത്താണ് സംഭവം.12 വയസ്സായിരുന്നു അലന്റെ പ്രായം.
മാതാപിതാക്കളായ ജോസ്ന, തോമസ് ഏബ്രഹാമും മകള്‍ മരിയ തെരേസ എന്നിവർക്ക് നേരത്തെ ജീവൻ നഷ്ടപ്പെട്ടിരുന്നു. കീടനാശിനി ഉള്ളില്‍ ചെന്ന നിലയിലായിരുന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുടുംബത്തിലെ 4 പേരെയും പ്രവേശിപ്പിച്ചത്.
വിഷം ഉള്ളില്‍ ചെന്നതിനെത്തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന അലൻ വെന്റിലേറ്ററില്‍ ചികിത്സയില്‍ തുടരുകയായിരുന്നു. ജൂലൈ 13 നായിരുന്നു കുടുംബത്തിലെ നാലു പേരും വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ജോസ്നയുടെ സഹോദരൻ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചപ്പോള്‍ പ്രതികരിക്കാതിരുന്നപ്പോഴാണ് മറ്റപ്പള്ളിയിലെ വീട്ടില്‍ ചെന്ന് പരിശോധിച്ചത്. അപ്പോഴാണ് വിഷം കഴിച്ച നിലയില്‍ നാലുപേരെയും കണ്ടെത്തിയത്. നാലു പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Post a Comment