കൂടാളി കാർ അപകടം: ചികിത്സയിലായിരുന്ന അഞ്ചാമത്തെയാളും മരിച്ചു


കണ്ണൂർ: കൂടാളിയിലുണ്ടായ ദാരുണമായ കാർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി. തൃശൂർ സ്വദേശിയായ ആദിത്യ കൃഷ്ണ ദേവ് ആണ് മരിച്ചത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ പരമാവധി ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇതോടെ കൂടാളി കാർ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം അഞ്ചായി.

Post a Comment

Previous Post Next Post