കല്‍പ്പറ്റ: വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. ട്രക്കിങ്, റിസോർട്ടുകള്‍, ഹോം സ്റ്റേകള്‍, സാഹസിക വിനോദ കേന്ദ്രങ്ങള്‍ മുതലായവയ്ക്ക് ഏർപ്പെടുത്തിയിരുന്ന വിലക്കാണ് പിൻവലിച്ചിരിക്കുന്നത്.
അതേസമയം മേപ്പാടി ഗ്രാമപഞ്ചായത്തിലെ എട്ട്, ഒൻപത്,10,11,12,13 വാർഡുകളിലെ വിനോദ സഞ്ചാരത്തിന്റെ ഭാഗമായുള്ള ട്രക്കിങ്, റിസോർട്ടുകള്‍, ഹോംസ്റ്റേകള്‍, സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കും അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ എടയ്ക്കല്‍ ടൂറിസം കേന്ദ്രത്തിനും മാനന്തവാടി താലൂക്കിലെ മുനീശ്വരംകുന്ന്, കുറുവ ദ്വീപ് ടൂറിസം കേന്ദ്രങ്ങള്‍ക്കുള്ള നിയന്ത്രണം തുടരുമെന്ന് ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. ഉത്തരവ് പാലിക്കാത്ത ആളുകള്‍ക്കെതിരെ ദുരന്ത നിവാരണ നിയമം 2005 സെക്ഷൻ 51, 55 വകുപ്പുകള്‍ പ്രകാരം ശിക്ഷ നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടറുടെ ഉത്തരവില്‍ പറയുന്നു.
Post a Comment