62 ദിവസത്തെ സമരം അവസാനിച്ചു: ഒത്തുതീര്‍പ്പ് കരാറില്‍ ഒപ്പിട്ട് കൊയിലി ആശുപത്രി മാനേജ്മെന്റ്


കണ്ണൂർ: കൊയിലി ആശുപത്രിയിലെ നഴ്സുമാർ 62 ദിവസമായി നടത്തിയ സമരം അവസാനിച്ചു. ആശുപത്രി മാനേജ്മെന്റ് ഒത്തുതീർപ്പ് കരാറില്‍ ഒപ്പിട്ടതോടെയാണ് സമരം പിൻവലിച്ചത്.
ഇന്ന് രാവിലെ ജില്ലാ ലേബർ ഓഫീസറുടെ മുൻപാകെ നടന്ന ചർച്ചയിലാണ് ധാരണയിലെത്തിയത്. ഇന്ത്യൻ നഴ്സസ് അസോസിയേഷൻ സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷിഹാബ്, ബിജോഷ് ജോസഫ്, പ്രസാദ്, മാനേജ്മെന്റ് പ്രതിനിധി നിധീഷ് എന്നിവർ കരാറില്‍ ഒപ്പുവെച്ചു. തുടർന്ന് സമരപ്പന്തലില്‍ ആഹ്ലാദം പങ്കിട്ട നഴ്സുമാർ മധുരം വിതരണം ചെയ്തു.

Post a Comment

Previous Post Next Post