കണ്ണൂർ: ലഹരിക്കെതിരായ ശക്തമായ ജനകീയ മുന്നേറ്റത്തിന് വേദിയൊരുക്കി 'ഓപ്പറേഷൻ തൂഫാൻ' ലഹരിവിരുദ്ധ ക്യാമ്പയിൻ ജൂലൈ 18ന് ശ്രീകണ്ഠപുരത്ത് സംഘടിപ്പിക്കും.അഡ്വ.
സജീവ് ജോസഫ് എം.എല്‍.എ വാർത്താ സമ്മേളനത്തില്‍ വിവരങ്ങള്‍ അറിയിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പരിപാടി ഉദ്ഘാടനം ചെയ്യും. 4000-ത്തോളം പേർ റാലിയില്‍ അണിനിരക്കുമെന്നാണ് പ്രതീക്ഷ.
ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡില്‍ നിന്ന് ആരംഭിക്കുന്ന ലഹരിവിരുദ്ധ മഹാറാലി ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്കൂളില്‍ സമാപിക്കും. ലഹരിവിരുദ്ധ സന്ദേശങ്ങള്‍ ഉയർത്തിപ്പിടിക്കുന്ന ഫ്ലോട്ടുകള്‍, വർണാഭമായ ബാൻഡ് മേളങ്ങള്‍, വാദ്യമേളങ്ങള്‍, ഫ്ലാഷ് മോബ് അവതരണങ്ങള്‍ എന്നിവയായിരിക്കും റാലിയുടെ പ്രധാന ആകർഷണങ്ങള്‍. മികച്ച ഫ്ലോട്ടുകള്‍ക്ക് ക്യാഷ് അവാർഡുകളും നല്‍കും.
ക്യാമ്പയിന്റെ ഭാഗമായി റീല്‍ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. യു.പി, ഹൈസ്കൂള്‍, ഹയർ സെക്കൻഡറി, കോളേജ് വിദ്യാർഥികള്‍ക്കായി ചിത്രരചന മത്സരവും ഉണ്ടായിരിക്കും. വിജയികള്‍ക്ക് സമാപനച്ചടങ്ങില്‍ രമേശ് ചെന്നിത്തല ക്യാഷ് അവാർഡുകളും മൊമെന്റോകളും വിതരണം ചെയ്യും.
Post a Comment