കടത്തിണ്ണയില്‍ കഴിഞ്ഞിരുന്ന ശശിയേട്ടന്റെ വിയോഗം; തുണിസഞ്ചിയില്‍ നിന്ന് കണ്ടെടുത്തത് ഒരു ലക്ഷത്തിലധികം രൂപ, അമ്പരന്ന് നാട്ടുകാര്‍

!

ഇടുക്കി: രാജാക്കാട് ടൗണിലെ കടത്തിണ്ണകളിലും തെരുവോരങ്ങളിലും കഴിഞ്ഞിരുന്ന വയോധികന്റെ മരണാനന്തര ചടങ്ങുകള്‍ക്കിടെ നാട്ടുകാരെയും അധികൃതരെയും അമ്പരപ്പിച്ചു കൊണ്ട് വൻ തുക കണ്ടെടുത്തു.
കഴിഞ്ഞ ദിവസം അന്തരിച്ച പുതുശേരിയില്‍ ശശി (64) എന്നയാളുടെ തുണിസഞ്ചിയില്‍ നിന്നാണ് 1,15,751 രൂപ കണ്ടെത്തിയത്. വൃക്കരോഗത്തെ തുടർന്ന് മരണപ്പെട്ട ശശിയുടെ സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ അദ്ദേഹത്തിന്റെ സാധനങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഈ സമ്പാദ്യം പുറത്തുവന്നത്.
രാജാക്കാട് ടൗണിലെ ഒരു ജ്വല്ലറിയോട് ചേർന്നുള്ള ഗോവണിക്കടിയിലെ ചെറിയ മുറിയിലായിരുന്നു ശശി തന്റെ തുണിസഞ്ചി സൂക്ഷിച്ചിരുന്നത്. സഞ്ചിയില്‍ കുറഞ്ഞ അളവില്‍ മാത്രമാണ് 500, 200 രൂപ നോട്ടുകള്‍ ഉണ്ടായിരുന്നത്. ബാക്കിയെല്ലാം പത്തു മുതല്‍ നൂറു രൂപ വരെയുള്ള നോട്ടുകളുടെ വലിയൊരു ശേഖരമായിരുന്നു. മുൻപ് കഠിനാധ്വാനം ചെയ്ത് സമ്പാദിച്ചതും, പിന്നീട് സുമനസ്സുകള്‍ സഹായമായി നല്‍കിയതുമായ തുകയാണ് ഇദ്ദേഹം ഏറെ നാളായി സൂക്ഷിച്ചുവെച്ചിരുന്നത്.

Post a Comment

Previous Post Next Post