പനിയെ തുടര്‍ന്ന് ആവി പിടിക്കുന്നതിനിടെ പൊള്ളലേറ്റു; തൃശൂരില്‍ 14 കാരന് ദാരുണാന്ത്യം


തൃശൂർ: പനിയെ തുടർന്ന് വീട്ടില്‍ വെച്ച്‌ ആവി പിടിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ വിദ്യാർഥി മരിച്ചു. തൃശൂർ വലക്കാവ് നെല്ലാനി കളപ്പുരക്കല്‍ വീട്ടില്‍ മെയ്ജോയുടെ മകൻ എയ്ഞ്ചലോ (14) ആണ് ദാരുണമായി മരണപ്പെട്ടത്.
കുട്ടനല്ലൂർ സെന്റ് ആഗസ്റ്റിൻ സ്കൂളിലെ വിദ്യാർഥിയാണ്.
വീട്ടില്‍ വെച്ച്‌ പാത്രത്തില്‍ വെള്ളം തിളപ്പിച്ചു ആവി പിടിക്കുന്നതിനിടയിലായിരുന്നു അപകടം സംഭവിച്ചത്. ഗുരുതരമായി പൊള്ളലേറ്റ എയ്ഞ്ചലോയെ ഉടൻ തന്നെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നതായാണ് വിവരം.

Post a Comment

Previous Post Next Post