ആലക്കോട് മഞ്ഞപ്പുല്ലിൽ ഇടിമിന്നലേറ്റ് വിനോദസഞ്ചാരിയായ ചെറുപുഴ സ്വദേശി യുവതി മരിച്ചു; ഭർത്താവിനും വാച്ചർക്കും പരിക്ക്


ആലക്കോട്: മഞ്ഞപ്പുല്ലിൽ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ വിനോദസഞ്ചാരിയായ യുവതി മരിച്ചു. ചെറുപുഴ സ്വദേശിനി അഞ്ചു (31) ആണ് മരണപ്പെട്ടത്. അപകടത്തിൽ അഞ്ചുവിന്റെ ഭർത്താവ് സോനുവിനും ഒപ്പമുണ്ടായിരുന്ന വാച്ചർക്കും പരിക്കേറ്റു. ഇരുവരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
ഞായറാഴ്ച വൈകുന്നേരത്തോടെ പ്രദേശത്ത് ഉണ്ടായ ശക്തമായ  മഴയിലുമാണ് ഇവർക്ക് ഇടിമിന്നലേറ്റത്. മലയോര മേഖല സന്ദർശിക്കാനെത്തിയതായിരുന്നു ദമ്പതികൾ. അപകടം നടന്ന ഉടൻ തന്നെ മൂവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഞ്ചുവിന്റെ ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മലയോര മേഖലകളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ തുടരുന്നതിനിടയിലാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം ഉണ്ടായത്.

Post a Comment

Previous Post Next Post