ആലക്കോട്: മഞ്ഞപ്പുല്ലിൽ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവിടെയെത്തിയ വിനോദസഞ്ചാരിക്കും ഒപ്പമുണ്ടായിരുന്ന വാച്ചർക്കുമാണ് പരിക്കേറ്റത്.
ഞായറാഴ്ച വൈകുന്നേരത്തോടെ പ്രദേശത്ത് ശക്തമായ കാറ്റും മഴയും മിന്നലുമുണ്ടായിരുന്നു. ഇതിനിടയിലാണ് ഇവർക്ക് മിന്നലേറ്റത്. പരിക്കേറ്റ ഉടൻ തന്നെ ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
പ്രദേശത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വൈകുന്നേരങ്ങളിൽ ശക്തമായ ഇടിമിന്നലോടുകൂടിയ മഴ തുടരുകയാണ്. മലയോര മേഖലകളിൽ ഉൾപ്പെടെ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങൾ നിലനിൽക്കെയാണ് അപകടം സംഭവിച്ചിരിക്കുന്നത്.
Post a Comment